You are Here : Home / നിര്യാതരായി

അലക്സാണ്ടർ മാടമ്പിൽ (76) നിര്യാതനായി

Text Size  

Story Dated: Wednesday, March 23, 2016 10:25 hrs UTC

ന്യൂ ജേഴ്‌സി : പത്തനംതിട്ട കൂടൽ മാടമ്പിൽ പരേതരായ മാത്യുവിന്റെയും കുഞ്ഞമ്മയുടെയും മകൻ അലക്സാണ്ടർ മാടമ്പിൽ (76) ചൊവാഴ്ച്ച ഉച്ചക്ക് (3/22/2016) ന്യൂജേഴ്സിയിലെ ഹാക്കൻസാക്ക് മെഡിക്കൽ സെന്ററിൽ നിര്യാതനായി. ആറു മക്കളിൽ മൂന്നാമനായ ഇദേഹം 1979 ൽ ആണ് അമേരിക്കയിലേക്ക് കുടിയേറിയത്‌ . ഏറ്റവും അവസാനം ജോലി ചെയ്തിരുന്ന ന്യൂയോർക്ക്‌ ട്രാൻസിറ്റിൽ നിന്നും 97 ൽ റിട്ടയർ ചെയ്തതിനു ശേഷം സഹധർമ്മിണി തങ്കമ്മയുമൊത്തു വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സംസ്‌ക്കാരം പിന്നീട് . ഭാര്യ തങ്കമ്മ കോട്ടയം പരിപ്പ് പെരുമണ്ണൂർ കുടുംബാംഗമാണ്. ജോൺ , ലേനാർഡ്‌ , പരേതനായ പൂന്നൂസ് , ആണ്ട്രൂസ്, ബാബു എന്നിവർ മറ്റു സഹോദരങ്ങളാണ്. മക്കൾ : മാത്യു അലക്സാണ്ടർ മാടമ്പിൽ , അലക്സാണ്ടർ മാടമ്പിൽ ജൂനിയർ , ഏബ്രഹാം മാടമ്പിൽ. മരുമക്കൾ : സോഫി മാടമ്പിൽ, പ്രിയ മാടമ്പിൽ. കൊച്ചുമക്കൾ : മെലീന, ട്രിസ്റ്റാൻ , അമലി, എലിയാന, ലീലാ. കൂടുതൽ വിവരങ്ങൾക്ക്: 551 497 9101 വാർത്ത:ഫിലിപ്പ് മാരേട്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.