You are Here : Home / നിര്യാതരായി

ഫോമാ നേതാവ് പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നിര്യാതയായി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, August 16, 2017 11:01 hrs UTC

ന്യൂയോര്‍ക്ക്: ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജണല്‍ വൈസ് പ്രസിഡന്റും, സാമൂഹിക പ്രവര്‍ത്തകനുമായ പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നായര്‍ (75) നാട്ടില്‍ നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 19-ാം തീയതി ശനിയാഴ്ച രാവിലെ 'ഗോകുലം' വീട്ടുവളപ്പില്‍. പത്തനംതിട്ട ജില്ലയിലെ തോട്ടപ്പൂഴശ്ശേരി 'ഗോകുലം' വീട്ടില്‍ ഗോപാല കൃഷ്ണന്‍ നായരുടെ ഭാര്യയാണ് പരേത. മുപ്പത്തഞ്ചു വര്‍ഷത്തോളം അമേരിക്കയില്‍ സ്ഥിര താമസക്കാരായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കള്‍: പ്രദീപ് നായര്‍, പ്രസന്നന്‍, പ്രമീള. മരുമക്കള്‍: മഞ്ചു, ഉഷ, ബിജു(എല്ലാവരും യു.എസ്.എ.). കൊച്ചുമക്കള്‍: സാന്ദ്ര, ഭദ്ര, പൂജ, പ്രവീന്‍, ദിയ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിഷ്ണു(കേരളം)-949 627316 സഞ്ചു കുറുപ്പ്(ന്യൂയോര്‍ക്ക്)-203 385 2877

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.