ന്യൂയോര്‍ക്ക്: കോട്ടയം അഞ്ചേരി വടക്കേല്‍ കാക്കുഴിയില്‍ പരേതനായ വി.എം. വര്‍ക്കിയുടേയും മറിയാമ്മ വര്‍ക്കിയുടേയും മകളും ആന്‍ഡ്രൂസ് ചെറിയാന്റെ (താന്നിക്കല്‍ ഹൗസ്, കോട്ടയം) ഭാര്യയുമായ ഏലിയാമ്മ ആന്‍ഡ്രൂസ് (77) സെപ്തംബര്‍ 6-ാം തിയ്യതി ഫിലഡല്‍ഫിയയില്‍ നിര്യാതയായി. മക്കള്‍: സൂസന്‍ (കൃപ), മിറിയം (കരുണ). മരുമക്കള്‍: മാറ്റ്, ജോബിന്‍. കൊച്ചുമക്കള്‍: സക്കറി, നോഹ, എലിജ. രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരും (ഇന്ത്യ), അമേരിക്കയിലും കാനഡയിലും ഇന്ത്യയിലുമായി നിരവധി ബന്ധുക്കളുമുണ്ട്. പൊതുദര്‍ശനം: സെപ്തംബര്‍ 10 ഞായറാഴ്ച വൈകീട്ട് 5:00 മുതല്‍ 8:30 വരെ (St. Gregorios Malankara Orthodox Church, Bensalem PA).
സംസ്ക്കാര ശുശ്രൂഷ: സെപ്തംബര്‍ 11 തിങ്കളാഴ്ച രാവിലെ 9:30-ന് (St. Gregorios Malankara Orthodox Church, Bensalem PA). തുടര്‍ന്ന് റോസ്‌ഡെയ്ല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (SGMOC Cemetery @ Rosedale Memorial Park, Bensalem, PA) സംസ്ക്കാരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 720 5030.
Comments