മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ എബ്രാഹാം മാര്‍ യൂലിയോസിന്റെ മൂത്ത സഹോദരനും തിരുവല്ല അതിരൂപതാ സീനിയര്‍ വൈദികനുമായ ഫാ. സ്റ്റാനിസ്ലാവൂസ് (77) കാക്കനാട്ട് അന്തരിച്ചു. ആഴ്ചവട്ടം പത്രത്തിന്റെ പത്രാധിപര്‍ ഡോ. ജോര്‍ജ് കാക്കനാട്ടിന്റെ പിതൃസഹോദര പുത്രനാണ് പരേതന്‍ 1937 ഒക്ടോബര്‍ 18-ന് കല്ലൂപ്പാറയില്‍ ജനിച്ച ഇദ്ദേഹം പരേതരായ വര്‍ഗീസ്, അന്നമ്മ ദമ്പതിമാരുടെ മകനാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ജര്‍മനിയില്‍ നിന്ന് എംഫില്‍ ബിരുദം കരസ്ഥമാക്കി. വിദ്യാഭ്യാസ മേഖലയിലും പത്രപ്രവര്‍ത്തനരംഗത്തും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു.ആലപ്പുഴയില്‍ മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥാപക ഡയറക്ടറാണ്. 30 വര്‍ഷം സ്കൂളിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ക്രൈസ്തവ സാഹിത്യ പ്രവര്‍ത്തക ഡയറക്ടറിയുടെ എഡിറ്ററാണ്. മലയാളത്തിലും ജര്‍മനിലും ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യത്തിലും സംഗീതത്തിലും സജീവ സാന്നിധ്യമായിരുന്നു. ഉള്‍ക്കാഴ്ച കവിതകള്‍ , ഉറവിടം, സത്ഗമയ, മനസ്സ് ഒരു സങ്കീര്‍ത്തനം എിവ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. കേരള ശ്രീ എന്ന ആദ്യകാല പത്രത്തിന്റെ സ്ഥാപകനും ഉടമസ്ഥനുമായിരുന്നു. കീഴില്ലം, വേങ്ങോല, പോത്താനിക്കാട്, കുമ്പഴ, പെരിങ്ങര എന്നീ ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മറ്റുസഹോദരങ്ങള്‍ : പരേതയായ സിസ്റ്റര്‍ ജൂലിത്തി, എസ്.ഐ.സി., സിസ്റ്റര്‍ ക്രിസ്റ്റീന എസ്.ഐ.സി., ശ്രീമതി റോസമ്മപോള്‍ തോട്ടത്തില്‍ മൂവാറ്റുപുഴ, രാജന്‍ വര്‍ഗീസ്, കാക്കനാട്ട്, ആലപ്പുഴ, എല്‍സമ്മ ജേക്കബ് ജര്‍മ്മനി തെണ്ടംതുരുത്തേല്‍ .ശവസംസ്കാരം 19-ന് ബുധനാഴ്ച രണ്ടിന് തിരുവല്ല തോട്ടതോട് ഭവനത്തില്‍ ആരംഭിച്ച് 3 മണിക്ക് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ വച്ച് സഭയിലെ മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ നടക്കും.
Comments