കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വക്കാലത്ത് ഒപ്പിടാൻ അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയർ കോടതിയിൽ എത്തി. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയ സമയത്താണ് ആളൂരിന്റെ ജൂനിയർ അഭിഭാഷൻ വക്കാലത്തുമായി വന്നത്. ജോളിയുടെ കട്ടപ്പനയിലുള്ള അടുത്തബന്ധുക്കളും സുഹൃത്തുക്കളും തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസിൽ ആറുദിവസത്തേക്കാണ് മൂന്ന് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
Comments