മാതാപിതാക്കൾ തമ്മിലുണ്ടായ കലഹത്തിനിടെ തലയ്ക്കടിയേറ്റ് അഞ്ച് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ഡൽഹിയിലെ കോണ്ട്ലിയിലാണ് സംഭവം.ഞായറാഴ്ച ദീപ്തി(29)യും ഭർത്താവ് സത്യജിത്തും(32) തമ്മിൽ വഴക്കുണ്ടായി. കലഹം മൂത്തതോടെ സത്യജിത്ത് ദീപ്തിയെ വടി കൊണ്ട് അടിച്ചു. ദീപ്തിയെ തല്ലുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ തലയിൽ അടിയേറ്റു. വടിയുടെ അറ്റത്തുണ്ടായിരുന്ന ആണി കുഞ്ഞിന്റെ തലയിൽ തുളച്ചു കയറി. മാതാപിതാക്കൾ കുഞ്ഞിന് പ്രഥമശുശ്രൂഷ നൽകി. എന്നാൽ ചൊവ്വാഴ്ച രാവിലെ കുട്ടി ഛർദ്ദിച്ചതിനെ തുടർന്ന് ദീപ്തി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
Comments