കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരത്തുന്നവരെ പിടികൂടാനൊരുങ്ങി പൊലീസ്. പ്രധാന പ്രതിജോളിയുമായി ബന്ധപ്പെടുത്തിയാണ് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇത് മറ്റെന്തോ ലക്ഷ്യംവച്ചാണോ എന്നാണ് പോലീസ് പരിശോധിക്കുന്നുണ്ട്.
ജോളിയുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തുന്നവരെ പിന്നീട് പോലീസ് സമീപിച്ച് വിവരം തേടി. അന്വേഷണ സംഘത്തിന്റെ പരിധിയിലില്ലാത്ത ആളുകളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ആരാണെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
വളരെ പ്രമാദമായ കേസായതിനാല്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നതിനെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.കൂടത്തായിയില്‍ പതിനാല് വര്‍ഷത്തിനുള്ളില്‍ നടന്ന ആറ് കൊലപാതകങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ആറ് പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഓരോന്നും ഓരോ ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. പല കാലഘട്ടത്തില്‍ സയനൈഡ് നല്‍കിയാണ് ഇവരെയെല്ലാം കൊലപ്പെടുത്തിയത് എന്നാണ് മൊഴി.
Comments