കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. കേസിലെ ഒന്നാം പ്രതിയായ ജോളിയുടെ സുഹൃത്താണ് ജോണ്സണ്. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബുധനാഴ്ച രഹസ്യമൊഴി രേഖപ്പെടുത്തുക. കേസുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കൊലപാതകങ്ങള്‍ നടത്താന്‍ ജോളിയെ സഹായിച്ച സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ജോളി കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ചെങ്കിലും മാത്രമേ കേസ് ബലപ്പെടുകയുള്ളു.
Comments