You are Here : Home / News Plus

ശബരിമല ദര്‍ശനത്തിന് സുരക്ഷ അനുവദിക്കണമെന്നാവ‌ശ്യപ്പെട്ട് രഹനാ ഫാത്തിമ

Text Size  

Story Dated: Sunday, November 24, 2019 12:18 hrs UTC

ശബരിമല ദര്‍ശനത്തിന് സുരക്ഷ അനുവദിക്കണമെന്നാവ‌ശ്യപ്പെട്ട് രഹനാ ഫാത്തിമ അപേക്ഷ നല്‍കി. കൊച്ചി ഐജി ഓഫീസില്‍ നേരിട്ടെത്തിയാണ് അപേക്ഷ നല്‍കിയത്. അപേക്ഷ പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം പിന്നീട് അറിയിക്കാം എന്ന് അധികൃതര്‍ പറഞ്ഞെന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ രഹന പറഞ്ഞത്.

ഇത്തവണ ശബരിമലയിലെത്താന്‍ കഴിയുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. തെറ്റായ കാര്യമല്ല ചെയ്യുന്നത്. നിയമവ്യവസ്ഥ അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത് .

ജന്മദിനമായ നവംബര്‍ 26 ന് മാലയിടാണെന്നാണ് കരുതുന്നത്. സുരക്ഷ സംബന്ധിച്ച അറിയിപ്പ് വന്നതിനു ശേഷം മാത്രമേ തീരുമാനമെടുക്കുകയ്യെന്നും കുടുംബവുമൊത്താകും ഇത്തവണ ശബരിമലയ്ക്ക് പോകുന്നതെന്നും' രഹന വ്യക്തമാക്കി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.