മലപ്പുറം പെരുമ്പടപ്പില്‍ പിതാവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍. കുട്ടിയുടെ ശരീരത്ത് തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ച നിരവധി പാടുകള്‍ കണ്ടെത്തി. ദീര്‍ഘകാലമായി കുട്ടിയെ പിതാവ് പീഡിപ്പിച്ച് വരികയായിരുന്നു. നാട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. പിതാവിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
Comments