ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ച ആന്ധ്രാപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഉച്ചക്കു ശേഷം വ്യോമനിരീക്ഷണം നടത്തും. ഹുദ്ഹുദ് ആഞ്ഞടിച്ച കിഴക്കന്‍ തീരത്തെ സുപ്രധാന വ്യവസായ നഗരമായ വിശാഖപട്ടണം ഇനിയും സാധാരണ നിലയിലായിട്ടില്ല.
വൈദ്യുതി വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിച്ചിട്ടില്ല. പാലിനും മറ്റ് അവശ്യഭക്ഷ്യവസ്തുക്കള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഈ അവസരം ചൂഷണം ചെയ്ത് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് വന്‍തോതില്‍ വില ഉയര്‍ത്തിയതായും ആക്ഷേപമുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പെട്രോള്‍ പമ്പുള്‍പ്പെടെ പലയിടങ്ങളിലും മിന്നല്‍ സന്ദര്‍ശനം നടത്തി. ശ്രീകാകുളം, കിഴക്കന്‍ ഗോദാവരി തുടങ്ങിയ ദുരിതബാധിത മേഖലകളിലും കനത്ത നാശനഷ്ടമാണുണ്ടായത്.
Comments