സീതാംഗോളിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ട് മരണം. ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനും നെല്ലിക്കുന്ന് സ്വദേശിയുമായ അബ്ദുല്‍ നാസര്‍ (36), പുത്തിഗെ സ്വദേശി മുഹമ്മദ് (40) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പുത്തിഗെ സ്വദേശി ഇര്‍ഷാദ് (30)നെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍വെച്ചാണ് മുഹമ്മദ് മരിച്ചത്.
രാവിലെ ഒമ്പരക്ക് കാസര്‍കോട്^മായിപ്പാടി^സീതാംഗോളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട ബസ് രണ്ടു ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു.
Comments