പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ കുമാർ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. നിരപരാധിയാണെന്നും ഇരയായ തന്നെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നതെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
Comments