മണിപ്പൂരി യുവാവ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടു. കോട്ല മുബാരക്പൂരിലെ ഗുരുദ്വാര റോഡിലുള്ള ഒരു വീട്ടില്‍ താമസിച്ചിരുന്ന സിങ്കരാന് കെങ്ഗൂവാണ് കൊലചെയ്യപ്പെട്ടത്.
ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് പി.എച്ച്.ഡി നേടിയ കെങ്ഗൂ ഏതാനും മാസം മുമ്പാണ് ഡല്‍ഹിയിലെത്തിയത്.
ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. കഴുത്തുമുറിച്ചാണ് കൊലനടത്തിയത്. ഇതിന് ഉപയോഗിച്ച കത്തിയും മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Comments