സോചി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേയുടെ മാഗ്നസ് കാള്സന് കിരീടം നിലനിര്‍ത്തി. ചലഞ്ചറായ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിനെതിരായ മത്സരത്തിന്‍െറ 11ാം ഗെയിമില്‍ ജയംനേടി 6.5 പോയന്റ് തികച്ചതോടെയാണ് കാള്സന് തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. ആനന്ദിന് 4.5 പോയന്റ് നേടാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞവര്‍ഷം ചെന്നൈയില്‍ നടന്ന പോരാട്ടത്തില്‍ ആനന്ദിനെ തോല്പിച്ചാണ് കാള്സന് പ്രഥമ ലോകകിരീടം നേടിയത്.12 ഗെയിമുള്ള പോരാട്ടത്തില്‍ കാള്സന് മൂന്നുജയം നേടിയപ്പോള്‍ ആനന്ദിന് ഒരു ജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഏഴു ഗെയിമുകള്‍ സമനിലയായി. കാള്‍സന്‍െറ ജയത്തോടെ അവസാന ഗെയിം നടക്കില്ല.
Comments