വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈകോടതി തള്ളി. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാറിന്റെ ഈ ആവശ്യം കോടതി തള്ളി.
കുറ്റകൃത്യത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. അന്വേഷണത്തില്‍ അതു സംബന്ധിച്ച തെളിവ് ലഭിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അയ്യപ്പദാസിനെ കൊന്നത് ഉമ്മന്‍ചാണ്ടിയുടെ ആളുകളാണെന്നും പ്രസംഗത്തില്‍ മണി പരാമര്‍ശിച്ചിരുന്നു. എന്തുകൊണ്ട് ഇതേകുറിച്ച് അന്വേഷണം നടത്തിയില്ലെന്നും കോടതി ആരാഞ്ഞു.
Comments