You are Here : Home / News Plus

മുല്ലപ്പെരിയാര്‍: തമിഴ്നാടിന്‍റെ വാദങ്ങള്‍ അംഗീകരിച്ച് ഉന്നതാധികാര സമിതി

Text Size  

Story Dated: Monday, November 24, 2014 05:48 hrs UTC

കുമളി: ജലനിരപ്പ് 142 അടിയിലത്തെിയാലും മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് ഉന്നതാധികാര സമിതി വ്യക്തമാക്കി. അണക്കെട്ട് സന്ദര്‍ശനത്തിനുശേഷം മൂന്ന് മണിക്കൂറുറോളം നീണ്ട യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കവെയാണ് സമിതി അധ്യക്ഷന്‍ എല്‍.എ.വി. നാഥന്‍ ഇക്കാര്യം അറിയിച്ചത്.
ജലനിരപ്പ് 142 അടിയാക്കുന്നതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ല. 142 അടിയായതോടെ സമീപത്തെ ബേബി ഡാമിനടിയിലൂടെ രണ്ടിടത്ത് നേരിയ ചോര്‍ച്ച കാണുന്നുണ്ട്. ബേബി ഡാമിന് പിന്നിലൂടെ കാണപ്പെടുന്ന വെള്ളം വിയര്‍പ്പ് മാത്രമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.
കൂടുതല്‍ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കി ജലനിരപ്പ് 142 അടിയില്‍നിന്ന് താഴ്ത്തണമെന്ന് ആവശ്യപ്പെടാന്‍ സമിതിക്കാകില്ളെന്ന് ചെയര്‍മാന്‍ പറഞ്ഞു. തമിഴ്നാടിന്‍െറ വാദങ്ങളെ പൂര്‍ണമായും അംഗീകരിച്ചാണ് നിര്‍ദേശങ്ങള്‍ പലതും ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. അണക്കെട്ടിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം സമിതി ഏര്‍പ്പെടുത്തി. തമിഴ്നാട് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ അനുമതിയില്ലാതെ ഇനി മാധ്യമ പ്രവര്‍ത്തകരെ അണക്കെട്ടില്‍ പ്രവേശിപ്പിക്കില്ല.
അണക്കെട്ടില്‍ സമിതിയുടെ ആറാമതു സന്ദര്‍ശനമാണിത്. കേരളത്തിന്‍െറ പ്രതിനിധി വി.ജെ. കുര്യന്‍, തമിഴ്നാടിന്‍െറ ഡോ. സായ്കുമാര്‍, ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി. ലതിക, കാവേരി ടെക്നിക്കല്‍ സെല്‍ ചെയര്‍മാന്‍ സുബ്രഹ്മണ്യം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ജലനിരപ്പ് 140.80 അടിയായി കുറഞ്ഞ തിങ്കളാഴ്ച മിനിറ്റില്‍ 150 ലിറ്റര്‍ ജലമാണ് സ്വീപ്പേജായി പുറത്തേക്ക് ഒഴുകിയിരുന്നത്. പ്രധാന അണക്കെട്ടിനൊപ്പം ബേബി ഡാമും സന്ദര്‍ശിച്ച ഉന്നതാധികാര സമിതി പ്രധാന അണക്കെട്ടിന്‍െറ ഗാലറി പരിശോധിക്കാതെയാണ് സന്ദര്‍ശനം അവസാനിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.