You are Here : Home / News Plus

പക്ഷിപ്പനി: താറാവിന് 75 മുതല്‍ 150 രൂപ വരെ നഷ്ടപരിഹാരം

Text Size  

Story Dated: Tuesday, November 25, 2014 07:21 hrs UTC

പക്ഷിപ്പനി ബാധിച്ച പ്രദേശത്ത് കൂട്ടത്തോടെ കൊല്ലുന്ന താറാവുകള്‍ക്ക് ഒന്നിന് 150 രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. രണ്ട് മാസത്തിലധികം പ്രായമുള്ള താറാവിനാണ് 150 രൂപ നല്‍കുന്നത്. താറാവ് കുഞ്ഞിന് 75 രൂപ നല്‍കാനും തീരുമാനിച്ചതായി ഇത് സംബന്ധിച്ച ഉന്നതതല യോഗത്തിന് ശേഷം കൃഷിമന്ത്രി കെ.പി മോഹനന്‍ അറിയിച്ചു. പക്ഷിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനമായി.

രോഗം ബാധിച്ച സ്ഥലത്തിന്‍െറ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മുട്ട, മാംസം, കോഴിവളം എന്നിവയുടെ വില്‍പന നിരോധിച്ചു. രോഗബാധിത പ്രദേശത്ത് നിന്ന് കോഴികളെ പുറത്തേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചതായി കെ.പി മോഹനന്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് മാസ്ക്, മരുന്ന് എന്നിവ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.