You are Here : Home / News Plus

ജഗതിക്ക് 5.9 കോടി നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി

Text Size  

Story Dated: Friday, December 05, 2014 03:49 hrs UTC

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ ധാരണയായി.
തിരുവനന്തപുരം ലീഗല്‍ സര്‍വീസ് അതോറിറ്റി അദാലത്തിലാണ് ഇന്‍ഷുറന്‍സ് തുക സംബന്ധിച്ച് തീരുമാനമായത്. ജഗതിയുടെ കുടുംബാംഗങ്ങള്‍ 10.5 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. അദാലത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി 5.9കോടി രൂപ നല്‍കാന്‍ ധാരണയാവുകയായിരുന്നു.
കുടകിലേക്ക് ഷൂട്ടിങ്ങിനായി പോകും വഴി കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം തേഞ്ഞിപ്പലത്ത് വെച്ചായിരുന്നു ജഗതി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് തിരിച്ചറിവും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ജഗതിയുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു വരികയാണ്.
അപകടസമയത്ത് കാര്‍ഓടിച്ചിരുന്ന ഡ്രൈവര്‍ അനില്‍കുമാറിനെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പ്രതിചേര്‍ത്ത് ജഗതിയുടെ ഭാര്യ ശോഭ എം.എ.സി.ടി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.