അഫ്ഗാനിസ്താനില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 49 ഭീകരരും 5 സൈനികരും കൊല്ലപ്പെട്ടു. പഖ്തിയ പ്രവിശ്യയിലാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായത്. സൈനികര്‍ക്ക് നേരെയാണ് ആദ്യം വെടിവെയ്പുണ്ടായത്. 500-ലധികം ഭീകരരാണ് ആക്രമണം നടത്തിയത്. ഇതിനെതിരെ സൈനികര്‍ തിരിച്ചടിച്ചു. വിദേശിയരുള്പ്പടെയുള്ള ഭീകരരും സംഘത്തിലുണ്ടായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു. പലയിടത്തും പോരാട്ടം തുടരുകയാണ്. ഒരു സൈനികനെ ഭീകരര്‍ ബന്ദിയാക്കിയിട്ടുണ്ട്. ഇയാളെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
Comments