ബാറുകള്‍ക്ക് അനുമതി നല്കുന്ന കാര്യം ഇന്ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ചചെയ്തേക്കില്ല. പാര്‍ട്ടിക്കുള്ളില്‍ ധാരണയാവാത്തതിനാലാണ് വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ സാധ്യതയില്ലാത്തത്.
ഇതിനിടയില്‍ മന്ത്രി കെ. ബാബു ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കുവാന് നിയമപരമായി ബാധ്യതയുണ്ടെന്നും, താന്‍ സുധീരനെ കണ്ടതുകൊണ്ടു മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും പറഞ്ഞു. ഒരു കോടതിയും ബാറുകള്‍ക്ക് ലൈസന്‍സ് നല്കരുതെന്നു പറഞ്ഞിട്ടില്ലെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments