മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ സി.പി.എം വിജയിച്ചു. നാസിക് ജില്ലയിലെ കല്‍വാന്‍ നിയോജക മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥി ജീവ പാണ്ഡു ഗാവിത്താണ് വിജയിച്ചത്. 4786 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എന്‍.സി.പി സ്ഥാനാര്‍ഥി അര്ജുന് തുളസിറാം പവാറിനെ ജീവ പാണ്ഡു പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ ജി. യശ്വന്ത് ലക്ഷ്മണ് മൂന്നാം സ്ഥാനത്ത്.
1978 മുതല്‍ 2009 വരെ തുടര്‍ച്ചയായി ജീവ പാണ്ഡു ഗാവിത് നിയമസഭാംഗമായിരുന്നു. അധ്യാപകനായ ജീവ പാണ്ഡു ആദിവാസികളുടെ ക്ഷേമത്തിനും പുരോഗമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ്. ആദിവാസികള്‍ക്കിടയില്‍ സമൂഹ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനും ജീവ പാണ്ഡു രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം 825 ആദിവാസികളുടെ വിവാഹം അദ്ദേഹം നടത്തി. ജീവ പാണ്ഡു രൂപീകരിച്ച സ്ഥാപനത്തില്‍ താമസിച്ചാണ് ആദിവാസി കുട്ടികള്‍ വിദ്യാഭ്യാസം നടത്തുന്നത്.
സിറ്റിങ് സീറ്റായ ദഹാനുവില്‍ സി.പി.എം സ്ഥാനാര്‍ഥി മംഗത് ബര്ക്യ (28,149 വോട്ട്) രണ്ടാം സ്ഥാനത്തത്തെി. സോളാപുര്‍ സിറ്റി-സെന്‍ട്രല്‍ മണ്ഡലത്തിവല്‍ സി.പി.എം സ്ഥാനാര്‍ഥി തോറ്റു. സ്ഥാനാര്‍ഥി ആദം സരയ്യ നാരായണന് 13,904 വോട്ട് നേടി.
Comments