ബി.ജെ.പി പിന്തുണക്കുമെന്ന നിലപാട് സ്വീകരിച്ച എന്‍.സി.പിയെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം ഇടതുപക്ഷം കാണിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ പിന്തുണക്കുന്ന എന്‍.സി.പി നിലപാടില്‍ എല്‍.ഡി.എഫ് നയം വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തെ സംഘടനാപരവും ഭരണപരവുമായ കാര്യങ്ങള്‍ സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സിയുടെ എല്ലാ തലത്തിലും സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അഭിപ്രായം. തെരഞ്ഞെടുപ്പിന്‍്റെ തിയതി സംബന്ധിച്ച വിവരങ്ങള്‍ എ.ഐ.സി.സിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments