കൊല്ലം കോര്പറേഷന് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.ഐയിലെ ഹണി ബെഞ്ചമിന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ മായാ ഗണേഷിനെയാണ് ഹണി ബെഞ്ചമിന്‍ പരാജയപ്പെടുത്തിയത്. 27 നെതിരെ 28 വോട്ടുകള്‍ക്കാണ് ഹണി ബെഞ്ചമിന്‍െറ ജയം. കഴിഞ്ഞ ദിവസം പി.ഡി.പി പുറത്താക്കിയ കൗണ്‍സിലറുടെ പിന്തുണയോടു കൂടിയാണ് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്.
ആര്.എസ്.പി ഇടതുമുന്നണി വിട്ടതുമൂലമുണ്ടായ രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്ന് സി.പി.ഐയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെച്ചത്. ധാരണ പ്രകാരം അടുത്ത ഒരുവര്‍ഷം മേയര്‍ സ്ഥാനം സി.പി.ഐക്കാണ്.
Comments