മുംബൈ: അടുത്തമാസം തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ വിരാട് കോഹ്ലി ഇന്ത്യന്‍ നായകനാവും. ധോനിക്ക് വിശ്രമം അനുവദിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ധോനിക്കു പകരം പശ്ചിമബംഗാളില്‍ നിന്നുള്ള വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറാകും. മലയാളി താരവും വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനുമായ സഞ്ജു സാംസണെ പരിഗണിച്ചില്ല.
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇല്ലാതിരുന്ന സ്പിന്നര്‍ ആര്.അശ്വിന് ടീമില്‍ മടങ്ങിയത്തെി. യുവതാരം അക്ഷര്‍ പട്ടേലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി
ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, വൃദ്ധിമാന്‍ സാഹ, ആര്.അശ്വിന്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, മുരളി വിജയ്, വരുണ്‍ ആരോണ്‍, അക്ഷര്‍ പട്ടേല്‍.
Comments