ജമ്മു കാഷ്മീര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച എത്തിനിരിക്കേ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് ആക്രമണം. റാംഗഡ് മേഖലയിലാണ് പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ചത്. രാവിലെ പത്തോടെയാണ് വെടിവെയ്പ്പുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി അതിര്‍ത്തി മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നതിനിടെയാണ് പാക്കിസ്ഥാന് പ്രകോപനമില്ലാതെ വെടിവെയ്പ്പ് നടത്തിയത്.
Comments