ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ജാനക്പുരി ഏരിയയിലാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ മൂന്നംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. പീഡനം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് പുറത്തുപോയ സമയത്താണ് സംഘം വീട്ടില്‍ അതിക്രമിച്ചു കയറിയത്.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളായ മോമിന്, അക്വില്‍, ഗുല്‍ഫാം എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
Comments