പൂജപ്പുര നിര്‍ഭയയിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുപ്പിച്ചില്ലുകള്‍ വിഴുങ്ങിയാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ മുഖം നോക്കുന്ന കണ്ണാടി പൊട്ടിച്ചാണ് ഇവര്‍ വിഴുങ്ങിയതെന്നാണ് സൂചന. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളെയാണ് നിര്‍ഭയ സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുമ്പ് ഇവിടെ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായിരുന്നു. ഇവരടക്കമുള്ള അഞ്ച് പെണ്‍കുട്ടികള്‍ അതിനുമുമ്പും നിര്‍ഭയയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.
Comments