You are Here : Home / News Plus

അവാര്‍ഡ് വിവാദം: 62 പേരുടെ നിവേദനം രാഷ്ട്രപതിക്ക്

Text Size  

Story Dated: Thursday, May 03, 2018 07:45 hrs UTC

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ മാത്രം പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന അറിയിപ്പോടെ വിവാദത്തിലായ ദേശീയ അവാര്‍ഡ് വിതരണ ചടങ്ങിനെച്ചൊല്ലി അനിശ്ചിതത്വം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് വിഷയത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പ്രതിഷേധമുള്ള 62 അവാര്‍ഡ് ജേതാക്കള്‍ തങ്ങളുടെ നിലപാട് വിശദീകരിച്ച് നിവേദനം നല്‍കിയിരിക്കുകയാണ്. രാഷ്ട്രപതിക്കും വാര്‍ത്താവിതരണ മന്ത്രാലയത്തിനുമാണ് നിവേദനം. അവാര്‍ഡ് വിതരണച്ചടങ്ങിനെക്കുറിച്ച് തങ്ങള്‍ക്ക് നേരത്തേ നല്‍കിയിരുന്ന അറിയിപ്പ് പ്രകാരം എല്ലാ ജേതാക്കള്‍ക്കും രാഷ്ട്രപതി നേരിട്ട് പുരസ്‌കാരങ്ങള്‍ നല്‍കണമെന്നും അല്ലാത്തപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കാന്‍ നിര്‍ബന്ധിതരാവുമെന്നുമാണ് നിവേദനത്തില്‍. മലയാളത്തില്‍നിന്ന് മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയ കെ.ജെ.യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ ജയരാജ് നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.