സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. വിഷയത്തിലെ അഭിപ്രായം നാളെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷം രൂപ വരെയുള്ള കടമാണ് എഴുതിത്തള്ളുന്നത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്
Comments