പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റം . 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ 110 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കായി ബിജെപിയും സിപിഎമ്മും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. നിലവില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്തുള്ളത്. നാല് സീറ്റുകളില്‍ വിജയിച്ച ബിജെപി 81 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. മൂന്ന് സീറ്റുകളില്‍ വിജയിച്ച സിപിഎം 58 സീറ്റുകളില്‍ മാത്രമെ ലീഡ് ചെയ്യുന്നുള്ളു.
Comments