കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദിവസേനയുള്ള പെട്രോള്‍-ഡീസല്‍ വിലനിര്‍ണയം പുന:രാരംഭിച്ചതോടെ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. 73.06 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില. ഇന്ന് കൂടിയത് 24 പൈസ അഞ്ച് ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. അതായത് ദിവസേന ഏകദേശം 20 പൈസയുടെ വര്‍ധനവ്. 79.69 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ പെട്രോളിന്റെ വില. കൊച്ചിയില്‍ 78.72 രൂപയായി. ഡീസല്‍ വില കൊച്ചിയില്‍ 71.85 രൂപയും.
Comments