കായിക വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറത്ത് ജില്ലാ സ്കൂള്‍ കായികമേള വീണ്ടും തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് തടഞ്ഞ മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും പൊലീസ് മര്‍ദനമേറ്റു. അധ്യാപകര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് കായികമേള നിര്‍ത്തിവെച്ചു. നേരത്തെ രണ്ട് തവണ മുടങ്ങിയ കായികമേളയാണ് കനത്ത സുരക്ഷയില്‍ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് വീണ്ടും നടന്നത്. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മുമ്പ് രണ്ട് തവണ മേള നടന്നത്. രാവിലെ ഒമ്പത് മണിക്ക് തുടങ്ങേണ്ട കായികമേള വൈകിയാണ് ആരംഭിച്ചത്.
ഭാഷാധ്യാപകരെ കായികാധ്യാപരായി നിയമിക്കുന്നതിനെതിരെയാണ് കായികവിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് നേരത്തെ ആലപ്പുഴ, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലും കായികമേളകള്‍ തടസ്സപ്പെട്ടിരുന്നു
Comments