You are Here : Home / News Plus

കെ.എം മാണിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എല്‍.ഡി.എഫ്

Text Size  

Story Dated: Monday, November 17, 2014 11:13 hrs UTC

തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ചൊവ്വാഴ്ച തന്നെ ഹര്‍ജി നല്‍കാനാണ് തീരുമാനം. മാണിക്കെതിരായ രാഷ്ട്രീയ സമരങ്ങളും നടത്തും. മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് 25ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാര്‍ച്ച് നടത്തും. കക്ഷികള്‍ തര്‍ക്കം പരിഹരിച്ചതായി യോഗം കഴിഞ്ഞിറങ്ങിയ കക്ഷി നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എഫ് സമരങ്ങളെ അഡ്ജസ്റ്റീമെന്റ് സമരമെന്ന് പരിഹസിച്ച പന്ന്യന്‍ രവീന്ദ്രന്‍ പരിഹസരിച്ചത് ശരിയായില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. . തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നു പന്ന്യന്‍ മറുപടി നല്‍കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.