You are Here : Home / News Plus

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സെസ്സ് 25 രൂപ മുതലുള്ള ടിക്കറ്റിന് മാത്രം

Text Size  

Story Dated: Wednesday, November 19, 2014 03:49 hrs UTC

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഏര്‍പ്പെടുത്തുന്ന പെന്‍ഷന്‍ സെസ്സ് 25 രൂപ മുതലുള്ള ടിക്കറ്റിന് മാത്രമാക്കി. ഇതു സംബന്ധിച്ച വിജ്ഞാപനം അടുത്തദിവസം പുറത്തിറങ്ങും. നേരത്തെ 15 രൂപ മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ സെസ്സ് ചുമത്താനാണ് തീരുമാനിച്ചിരുന്നത്.

25 മുതല്‍ 49 വരെ രൂപയുടെ ടിക്കറ്റുകള്‍ക്ക് രണ്ടു രൂപയും 50 മുതല്‍ 74 വരെ രൂപയുടേതിന് മൂന്നുരൂപയും 75-99 രൂപയുടെ ടിക്കറ്റുകള്‍ക്ക് നാലുരൂപയും 100 രൂപയ്ക്കു മുകളിലുള്ളവയ്ക്ക് പത്തുരൂപയുമായിരിക്കും സെസ്സ്. സാമൂഹിക സുരക്ഷാ പദ്ധതിയെന്ന പേരിലാണ് സെസ്സ് ഏര്‍പ്പെടുത്തുന്നതെങ്കിലും പെന്‍ഷന്‍ ഫണ്ടിലേക്ക് പണം കണ്ടെത്തുകയാണ് ലക്ഷ്യം. കൂടാതെ യാത്രക്കാര്‍ക്ക് അഞ്ചുലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. സെസ്സ് പിരിച്ചു തുടങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി യുടെ വരുമാനത്തില്‍നിന്ന് 40 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.