You are Here : Home / News Plus

ബാര്‍ കോഴ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Text Size  

Story Dated: Wednesday, November 19, 2014 06:41 hrs UTC

 ബാര്‍ കോഴ ആരോപണം സംബന്ധിച്ച വിജിലന്‍സിന്‍്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. കോഴ ഇടപാട് നടന്നുവെന്ന ആരോപണത്തിന് തെളിവില്ളെന്ന് അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ കോഴയെകുറിച്ചുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു.പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അടക്കം 19 സാക്ഷികളില്‍ നിന്നു മൊഴി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ചോദ്യം ചെയ്ത സാക്ഷികളില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നതിന് തെളിവില്ളെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേസില്‍ 13 സാക്ഷികളെ കൂടി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനുണ്ട്. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് ആരോപണത്തില്‍ നിന്നു പിറകോട്ടു പോയതായും എ.ജി കോടതിയെ അറിയിച്ചു.വിശദമായ വാദം കേള്‍ക്കാനായി ഹരജി നാളത്തേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.