You are Here : Home / News Plus

ചേര്‍ത്തലയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു

Text Size  

Story Dated: Wednesday, November 19, 2014 12:25 hrs UTC

ചേര്‍ത്തലയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. ചേര്‍ത്തല കുളപ്പംകുളങ്ങരയില്‍ സൂര്യപ്പള്ളി തോമസ് (63), ഇദ്ദേഹത്തിന്‍െറ വീട്ടിലെ ജോലിക്കാരിയും അയല്‍വാസിയുമായ മണിയമ്മ( 40) എന്നിവരാണ് മരിച്ചത്. ഗുരതരമായി പരിക്കേറ്റ മണിയമ്മ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

തോമസിന്‍െറ വീട്ടിലാണ് അപകടമുണ്ടായത്. ഇദ്ദേഹം നഗരത്തില്‍ പടക്കകട നടത്തുകയാണ്. ഇവരുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കം ഉഗ്ര സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ദീപാവലിക്ക് വാങ്ങിയ പടക്കങ്ങളില്‍ ബാക്കിയുള്ളവ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.
അപകടസ്ഥലത്ത് നാട്ടുകാരും ഫയര്‍ഫോഴ്സുമത്തെി തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. തീയണക്കുന്നതിനിടെയും സ്ഫോടനമുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.