ഹയര്‍ െസക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടും മന്ത്രിസഭാ ഉപസമിതി ഒഴിവാക്കിയ 219 പ്ലസ്ടു ബാച്ചുകള്‍ അടുത്ത അധ്യയനവര്‍ഷം നിലവില്‍വരും. 198 സ്കൂളുകളിലെ ബാച്ചുകളാണിത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടാതെ പോയ ബാച്ചുകളാണിതെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍, കഴിഞ്ഞ ജൂലായ് 31ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഈ ബാച്ചുകള്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു
Comments