You are Here : Home / News Plus

രാംപാലിനെ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Text Size  

Story Dated: Friday, November 21, 2014 02:21 hrs UTC

ഹരിയാണയിലെ ഹിസാറിലുള്ള സത്‌ലോക് ആശ്രമത്തില്‍നിന്ന് ബുധനാഴ്ച രാത്രി അറസ്റ്റിലായ വിവാദ ആള്‍ദൈവം രാംപാലിനെ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസ് പരിഗണിച്ച പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയുടെ രണ്ടംഗബെഞ്ചാണ് രാംപാലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. പലതവണ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരായില്ലെന്ന കോടതിയലക്ഷ്യക്കേസിലാണ് ജസ്റ്റിസുമാരായ എം. ജയപാല്‍, ദര്‍ശന്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ഇതോടൊപ്പം, 2006-ലുണ്ടായ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രാംപാലിന് അനുവദിച്ച ജാമ്യവും റദ്ദാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.