You are Here : Home / News Plus

നേപ്പാളില്‍ ബസ് നദിയില്‍ വീണു; 24 പേര്‍ മരിച്ചതായി സംശയം

Text Size  

Story Dated: Friday, November 21, 2014 02:32 hrs UTC

പടിഞ്ഞാറന്‍ നേപ്പാളിലെ ഇടുങ്ങിയ മലനിര റോഡില്‍ നിന്ന് യാത്രാ ബസ് നദിയില്‍ വീണ് 24 പേര്‍ മരിച്ചതായി സംശയം. ഇപ്പോഴും വെള്ളത്തിടിയില്‍ നിന്ന് ഉയര്‍ത്തിയിട്ടില്ലാത്ത ബസ്സില്‍ ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ തുടരുകയാണ്. ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. പരിക്കേറ്റ നിരവധിപ്പേരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജാജാര്‍കോട്ട് മേഖലയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു ബസ് അപകടം. ബസ്സില്‍ ചുരുങ്ങിയത് 45 യാത്രക്കാരെങ്കിലും ഉണ്ടായിരുന്നതായി അധികൃതര്‍ വിലയിരുത്തുന്നു. മരണസംഖ്യ ഉദ്ദേശിക്കുന്നതിനേക്കാള്‍ ഉയരാമെന്ന് പോലീസ് വ്യക്തമാക്കി. ബസ് ജീവനക്കാര്‍ മിക്കപ്പോഴും അനുവദനീയമായതില്‍ കൂടുതല്‍ പേരെകയറ്റാറുണ്ട്.

ഇക്കാരണത്താല്‍ ഔദ്യോഗികമായി പുറത്ത് വിട്ട കണക്ക് ശരിയായിക്കൊള്ളണമെന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെ കിട്ടിയ മൃതദേഹങ്ങളില്‍ രണ്ടെണ്ണം കുട്ടികളുടേതാണ്. റോഡുകളുടെ ദയനീയ സ്ഥിതിയും വണ്ടികളുടെ മോശം അവസ്ഥയും കാരണം നേപ്പാളില്‍ വാഹനാപകടങ്ങള്‍ സാര്‍വത്രികമായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.