മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെ അന്വേഷണം നടത്താനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തിനു മറുപടിയായി അണു പരീക്ഷണം നടത്തുമെന്നു ഉത്തര കൊറിയ. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കൊറിയയുടെ നടപടികള്‍ക്കെതിരായി അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുന്ന പ്രമേയം പാസാക്കിയിരുന്നു. ഇതു ആസൂത്രിത നീക്കമെന്നാരോപിച്ചാണ് കൊറിയയുടെ ഭീഷണി. ഉത്തര കൊറിയയയിലെ യോഗ്ബിയോണ് ആണവ നിലയത്തില്‍ സംശയകരമായ നീക്കങ്ങള്‍ നടക്കുന്നതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
Comments