You are Here : Home / News Plus

സമ്പന്നര്‍ക്ക് ഇനി പാചകവാതകസബ്‌സിഡി ഇല്ല

Text Size  

Story Dated: Saturday, November 22, 2014 03:45 hrs UTC

സമ്പന്നര്‍ക്ക് പാചകവാതകസബ്‌സിഡി നല്‍കുന്നത് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡല്‍ഹിയില്‍ 'ഹിന്ദുസ്ഥാന്‍ ടൈംസ്' സംഘടിപ്പിച്ച നേതൃസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.

ഞാനടക്കമുള്ള ആളുകള്‍ പാചക വാതകത്തിനുള്ള സബ്‌സിഡിക്ക് അര്‍ഹരാണോ എന്ന കാര്യത്തില്‍ സുപ്രധാനതീരുമാനമാണ് അടുത്തതായി ഇന്ത്യ എടുക്കേണ്ടത്. ഇത്തരം ആനുകൂല്യങ്ങള്‍ക്ക് ആരാണ് അര്‍ഹര്‍ എന്ന നിര്‍ണായകതീരുമാനത്തില്‍ എത്രയും പെട്ടെന്ന് എത്താന്‍ നമുക്ക് കഴിയുമെന്ന് കരുതുന്നു. സര്‍ക്കാറിന്റെ അജന്‍ഡയില്‍ പ്രാധാന്യമുള്ളതാണിത്-ജെയ്റ്റ്‌ലി പറഞ്ഞു.എന്നാല്‍ അനര്‍ഹരെ ഏത് മാനദണ്ഡമനുസരിച്ചാണ് നിശ്ചയിക്കുകയെന്ന കാര്യം മന്ത്രി വ്യക്തമാക്കിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.