You are Here : Home / News Plus

മദ്യവര്‍ജനമെന്ന് പറയുന്നത് ജനവഞ്ചനയാണെന്ന് ടി.എന്‍ പ്രതാപന്‍

Text Size  

Story Dated: Tuesday, November 25, 2014 05:41 hrs UTC

കൊടുങ്ങല്ലൂര്‍: പ്രകടനപത്രികയില്‍ ഘട്ടം ഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മദ്യവര്‍ജനമെന്ന് പറയുന്നത് ജനവഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. സാമൂഹ്യ നന്മക്കായി യു.ഡി.എഫ് കൊണ്ടുവന്ന മദ്യനിരോധത്തെ മുന്നണിയിലുള്ളവര്‍ തള്ളിപ്പറഞ്ഞാല്‍ ജനം തിരിച്ചടിക്കുമെന്നും പ്രതാപന്‍ പറഞ്ഞു.
ഗാന്ധിജിയുടെ കാലം മുതല്‍ മദ്യ വര്‍ജനം പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞിട്ട് ഇതുവരെ ഒരാളെ പോലും മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചില്ല എന്നത് ചരിത്ര സത്യമാണ്. യു.ഡി.എഫ് തീരുമാനിച്ച മദ്യനിരോധം നടപ്പാക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.