You are Here : Home / News Plus

മുംബൈയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 59 ശതമാനം വര്‍ധന

Text Size  

Story Dated: Wednesday, November 26, 2014 10:56 hrs UTC

മുംബൈ നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 59 ശതമാനം വര്‍ധന. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എട്ടുശതമാനമാണ് വര്‍ധിച്ചത്. പ്രജ എന്ന സന്നദ്ധ സംഘടന നടത്തിയ സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബലാത്സംഗക്കേസുകള്‍ കഴിഞ്ഞവര്‍ഷം 294 ആയിരുന്നത് 432 ആയി വര്‍ധിച്ചു. മാനഭംഗക്കേസുകള്‍ 793 ല്‍നിന്ന് 1209 ആയാണ് വര്‍ധിച്ചിട്ടുള്ളത്. മാലപൊട്ടിക്കല്‍ കേസുകള്‍ 1269 ല്‍നിന്ന് 2110 ആയി വര്‍ധിച്ചിട്ടുണ്ട്. മുംബൈ നഗരത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നും സുരക്ഷിതത്വ ബോധമില്ലാതെയാണ് കഴിയുന്നതെന്നും സര്‍വെ വ്യക്തമാക്കുന്നു. 2013 ഏപ്രിലിനും 2014 മാര്‍ച്ചിനും ഇടയിലാണ് സര്‍വെ നടത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.