You are Here : Home / News Plus

ഇന്‍ഡിഗോ കോഴിക്കോട്,ബംഗളൂരു എന്നിവടങ്ങളില്‍ നിന്ന് ദുബൈ സര്‍വീസ് തുടങ്ങും

Text Size  

Story Dated: Wednesday, November 26, 2014 05:57 hrs UTC

ന്യുഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ കോഴിക്കോട്, ബംഗളൂരു എന്നിവടങ്ങളില്‍ നിന്ന് ദുബൈ സര്‍വീസ് തുടങ്ങും. അടുത്ത വര്‍ഷമാവും സര്‍വീസുകള്‍ ആരംഭിക്കുക.
ഇതിനു പുറമെ മൂംബൈ-ഡല്‍ഹി സെക്ടറില്‍ ഒരു സര്‍വീസ് കൂടി ആരംഭിക്കുകയും ചെയ്യും. ഡിസംബര്‍ 15 ഓടെ ഈ സര്‍വീസ് ആരംഭിക്കും.
കോഴിക്കേടു നിന്ന് മിക്കവാറും ജനുവരി ഒന്നിന് തന്നെ മുംബൈ വഴി ദുബൈക്ക് സര്‍വീസ് ആരംഭിക്കാനാണ് ശ്രമം. നിലവില്‍ 36 കേന്ദ്രങ്ങളിലേക്ക് ഇഡിഗോ 548 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിനായി 85 എ-320 എയര്‍ബസ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.