You are Here : Home / News Plus

22 ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Tuesday, December 02, 2014 11:45 hrs UTC

സംസ്ഥാനത്തെ 22 ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. പുതുതായി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച ഫോര്‍സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം.
സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. പിന്നാലെയാണ് പുതുതായി അപേക്ഷ നല്‍കിയ 22 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ്.
പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്തെ 712 ബാറുകള്‍ പൂട്ടാനാണ് പുതിയ മദ്യനയം അനുസരിച്ച് യു.ഡി.എഫ്.സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി വിധി വന്നതോടെ 33 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.