ദുരിത ജീവിതം നയിക്കേണ്ടി വരുന്ന അര്‍ബുദ രോഗികള്‍ക്കായി പാര്‍ലമെന്റില്‍ മാതൃഭാഷയില്‍ ശബ്ദമുയര്‍ത്തി ഇന്നസെന്റ് എം.പി. അര്‍ബുദ രോഗികള്‍ക്ക് അടിയന്തിര ചികില്‍സാ സഹായം ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സംസാരം മിനിട്ടുകള്‍ നീണ്ടപ്പോള്‍ മലയാളം തര്‍ജമ ചെയ്യാന്‍ സഭയില്‍ സൗകര്യമില്ലെന്നും ആരെങ്കിലും തര്‍ജമ ചെയ്തു തരാനുണ്ടോ എന്നും സ്പീക്കര്‍ സുമിത്രാ മഹാജന് ഇടക്കു ചോദിച്ചു. തുടര്‍ന്നും മലയാളത്തില്‍ തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചാണ് ഇന്നസെന്റ് ഇരുന്നത്.
Comments