ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്യാന് വിജയകരമായി ചൊവ്വാ ഭ്രമണപഥത്തിലെത്തിയിട്ട് ഇന്നേക്ക് ഒരു മാസം. മംഗള്യാന് ആദരസൂചകമായി ഗൂഗ്ള്‍ ഡൂഡ്ല് പുറത്തിറക്കി. ഗൂഗ്ള്‍ എന്ന പദത്തിലെ ഒരു 'ഒ' അക്ഷരം മംഗള്‍യാന്‍െറ പ്രധാനഭാഗമായാണ് ഗൂഗ്ളിന്‍െറ ഹോം പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമേ 'മംഗള്യാന് ഡൂഡ്ല്' കാണാന്‍ സാധിക്കൂ. വിവിധ വിഷയങ്ങളില്‍ വാര്‍ഷികം ആഘോഷിക്കാനും ആചരിക്കാനുമാണ് ഗൂഗ്ള്‍ ഡൂഡ്ല് പുറത്തിറക്കുന്നത്. ഒരു മാസം തികഞ്ഞ ഒരു സംഭവത്തിന് ഗൂഗ്ളിന്‍െറ ഡൂഡ്ല് അപൂര്‍വമായാണ്.
സെപ്റ്റംബര്‍ 24നാണ് മംഗയാന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. യു.എസിനും യൂറോപ്പിനും റഷ്യക്കും ശേഷം ഒരു ബഹിരാകാശ വാഹനം ചൊവ്വാ ഭ്രമണപഥത്തിലെത്തിക്കുന്ന നാലാമത്തെ സ്പേസ് ശക്തിയാണ് ഇന്ത്യ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യവും. ആദ്യ ശ്രമത്തില്‍ തന്നെ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യവും ഇന്ത്യ തന്നെയാണ്.
Comments