സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ബാര്‍ബര്‍ തൊഴിലാളികളെ പ്രസംഗത്തില്‍ അധിക്ഷേപിച്ചതായി കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ ആരോപണം. കേസെടുക്കാന്‍ കഴിയില്ലെങ്കില്‍ പൊലീസുകാര്‍ കാക്കിക്കുപ്പായം ഉൌരിവച്ച് ബാര്‍ബര്‍ ഷോപ്പ് തുടങ്ങണമെന്ന് അര്‍ഥമാക്കുന്ന വിധം മണി നടത്തിയ പ്രസംഗമാണ് വിവാദമായത്.തൊഴിലിനെ പരിഹസിച്ചതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന് ഇനിമുതല്‍ പിരിവു നല്കാതിരിക്കുന്നതും പാര്‍ട്ടി പത്രം ബഹിഷ്കരിക്കുന്നതും സംബന്ധിച്ച് ആലോചിക്കാന്‍ ഇന്നു രണ്ടിന് കട്ടപ്പന എകെപിഎംഎസ് ഹാളില്‍ അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ചിട്ടുണ്ടെന്നു കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.കെ. ദാസ് പറഞ്ഞു. ഇതിനെതിരെ കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇടുക്കിയിലെ നാലു താലൂക്കുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
Comments