വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന മുഴുവന്‍ കള്ളപ്പണവും രാജ്യത്ത് തിരിച്ചുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല. ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയും ജനങ്ങളോട് സംസാരിക്കുന്ന (മാന്‍ കി ബാത്) എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കള്ളപ്പണ നിക്ഷേപം എത്രയാണെന്ന് സര്‍ക്കാരിന് അറിയില്ല. നിക്ഷേപം എത്ര തന്നെയായാലും ഒരു രൂപ പോലും നഷ്ടപ്പെടാതെ തിരിച്ചുകൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments